നിയമസഭാ സമ്മേളനം ഇന്ന്‌ ആരംഭിക്കും ; 6 ബിൽ പരിഗണിക്കും



തിരുവനന്തപുരം പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഒമ്പതു ദിവസംചേരുന്ന സമ്മേളനത്തിന്റെ പ്രധാന അജൻഡ നിയമനിർമാണമാണ്‌. ആറു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വരും. വയനാട്‌, കോഴിക്കോട്‌ ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക്‌ ആദരാഞ്ജലിയർപ്പിച്ച്‌ വെള്ളിയാഴ്ച സഭ പിരിയും. 18ന്‌ സമ്മേളനം അവസാനിക്കുമെന്ന്‌ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ്‌ സർവകലാശാലാ (ഭേദഗതി) ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ്‌ ടാക്സ്‌ ഭേദഗതി ബിൽ, പേമെന്റ്‌ ഓഫ്‌ സാലറീസ്‌ ആൻഡ്‌ അലവൻസ്‌ (ഭേദഗതി) ബിൽ എന്നിവയാണ്‌ സമ്മേളനം പരിഗണിക്കുക. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്‌ പകരമുള്ള ബില്ലും പരിഗണിക്കുമെന്നും സ്പീക്കർ പറഞ്ഞു. Read on deshabhimani.com

Related News