അക്കിത്തത്തിന് ജഞാനപീഠം പുരസ്‌കാരം
ന്യൂഡൽഹി > കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. ജ്ഞാനപീഠപുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാര സമർപ്പണം. 2008ൽ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ , കളിക്കൊട്ടിലിൽ , അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ തുടങ്ങിയവ പ്രധാന കൃതികളാണ്. പത്‌മശ്രീ, കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ കുമരനെല്ലുരിലാണ് അക്കിത്തത്തിന്റെ ജനനം. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ ജീവനക്കാരനായിരുന്നു Read on deshabhimani.com