മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട: ഹൈക്കോടതി



കൊച്ചി> എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സ്മാരകം പൊളിക്കണമെന്ന ആവശ്യവുമായി രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്മാരകം അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമാണുള്ളതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  കോളേജിൽ സ്മാരകം നിര്‍മ്മിച്ചത്. Read on deshabhimani.com

Related News