കേരളത്തിൽ വെളിച്ചം അണയില്ല ; 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങും



തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയെത്തുടർന്നുണ്ടായ ഊർജപ്രതിസന്ധി പരിഹരിക്കാൻ കൂടിയവിലയ്ക്ക്‌ വൈദ്യുതി വാങ്ങാൻ കേരളം. മെയ്‌ 31 വരെ യൂണിറ്റിന്‌ 20 രൂപവരെ നിരക്കിൽ 250 മെഗാവാട്ട്‌ വൈദ്യുതി അധികം വാങ്ങും. കോഴിക്കോട്‌ നല്ലളം ഡീസൽ നിലയം പ്രവർത്തനം ആരംഭിച്ചു. രണ്ടു ദിവസത്തേക്ക്‌ ഇവിടെനിന്ന്‌ 90 മെഗാവാട്ട്‌ വൈദ്യുതി ലഭിക്കും.10 മണിക്കൂർ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമുണ്ട്‌. ഒരാഴ്‌ചത്തേക്ക്‌ നാലരക്കോടിയുടെ ഇന്ധനം ഓർഡർ ചെയ്‌തു. കായംകുളം എൻടിപിസിയെ വൈദ്യുതിക്കായി സമീപിച്ചെങ്കിലും പ്രവർത്തനം തുടങ്ങാൻ 45 ദിവസമെടുക്കും. ഇവിടേക്ക്‌ ആവശ്യമായ നാഫ്‌ത മധ്യപ്രദേശിൽനിന്ന്‌ ശേഖരിക്കാനും എൻടിപിസിയോട്‌ ആവശ്യപ്പെട്ടു. മെയ്‌ മൂന്നിനുശേഷം സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാമെന്ന്‌ കെഎസ്‌ഇബി ചെയർമാൻ ബി അശോക്‌ അറിയിച്ചു. ശനിയും മെയ്‌ മൂന്നിനും നിയന്ത്രണം വേണ്ടിവരും. മൂന്നിന്‌ 400 മെഗാവാട്ട്‌ കുറവുണ്ടാകാം. ഒക്ടോബർവരെ കൽക്കരിക്ഷാമം തുടരുമെന്നാണ് സൂചന. വൈദ്യുതി കുറവ്‌ പരിഹരിക്കാൻ പ്രതിദിനം ഒന്നുമുതൽ ഒന്നരക്കോടിവരെ ബോർഡിന്‌ അധികച്ചെലവുണ്ടെന്നും ആകെ 50 കോടിയുടെ ബാധ്യതയുണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു. Read on deshabhimani.com

Related News