'നായാടി മുതല്‍ നസ്രാണി വരെ'; പുതിയ സാമൂഹിക കൂട്ടായ്മ; എസ്എന്‍ഡിപി യോഗം ചേര്‍ന്നു
തിരുവനന്തപുരം> എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പ്രമാണിത്തം ചെറുക്കാന്‍ 'നായാടി മുതല്‍ നസ്രാണി വരെ' എന്ന പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്ഠ്യേന പാസാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പല ക്രിസ്ത്യാനികളും തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രൊഫ ടി ജെ ജോസഫിന്റെ സംഭവം ഒരു ഉദാഹരണമാണ്. ഇടതുപക്ഷവും യുഡിഎഫും മുസ്ലിംകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു. മുനമ്പത്ത് ഇരുമുന്നണികളും ആവേശത്തോടെ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ്. വഖഫ് (ഭേദഗതി) ബില്ലിനെതിരായ നിയമസഭാ പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എന്‍എസ്എസ് നേതൃത്വവും ചില ക്രിസ്ത്യന്‍ സമുദായങ്ങളും ഈ നിര്‍ദ്ദേശത്തോട് അകലം പാലിച്ചു. നായാടി മുതല്‍ നസ്രാണി വരെ എന്ന ആശയം തന്നെ ഒരു സമുദായത്തെ-മുസ്ലിംകളെ ഒഴിവാക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ''എന്‍എസ്എസിന് രാഷ്ട്രീയമില്ല, ഞങ്ങള്‍ മതനിരപേക്ഷതയെ വിലമതിക്കുന്നു. എല്ലാവരെയും തുല്യരായി കാണുന്ന സംഘടനയാണ് എന്‍എസ്എസ്. തങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും സുകുമാരന്‍ നായര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. Read on deshabhimani.com