ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്മെന്റ്; പൈലറ്റ് പ്രൊജക്ടിന് ധാരണയായി
തിരുവനന്തപുരം > ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്സ് മുഖേന നഴ്സിങ് റിക്രൂട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍ ട്രേഡ് കമ്മിഷണർ ആന്റ് കൊമേഷ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്നാഗൽ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മനിയിലേക്കുളള നഴ്സിങ് റിക്രൂട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേക്ക് പ്രത്യേക റിക്രൂട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു. Read on deshabhimani.com