തിരുവനന്തപുരം ബാറിലെ സംഘര്‍ഷം; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പിടിയില്‍



 തിരുവനന്തപുരം> തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പിടിയിലായി.ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്‌ളാറ്റില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയാണ് സംഘര്‍ഷം ഉണ്ടായത്.ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമായത് പാര്‍ട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീടിത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു സംഘര്‍ഷം.   Read on deshabhimani.com

Related News