ലൈംഗിക പീഡന പരാതി: ഒമർ ലുലുവിന് മുൻകൂർ ജാമ്യം
കൊച്ചി > ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവനടി ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. എന്നാൽ പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നായിരുന്നു ഒമർ ലുലുവിന്റെ വാദം. Read on deshabhimani.com