കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും



തിരുവനന്തപുരം > കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ഈ മേഖലയിലെ മാസ ശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. ബോണസ് തുക സെപ്റ്റംബർ 10നകം വിതരണം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി മേഖലയിലെ തൊഴിലാളികൾകളെ എല്ലായിപ്പോഴും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി.   യോഗത്തിൽ ലേബർ സെക്രട്ടറി ഡോ. കെ വാസുകി, അഡീഷണൽ ലേബർ കമീഷണർ (ഐആർ) കെ ശ്രീലാൽ, റീജിയണൽ ജോയിൻ്റ് ലേബർ കമീഷണർ (കൊല്ലം) സുരേഷ് കുമാർ ഡി, ഡെപ്യൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) സിന്ധു കെ എസ്, കാഷ്യു സ്പെഷ്യൽ ഓഫീസർ ശിരീഷ് കെ, ഫാക്ടറീസ് ആൻ്റ് ബോയ്ലേഴ്സ് ഡയറക്ടർ പി പ്രമോദ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ, കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപിള്ള, സ്വകാര്യ ഫാക്ടറി തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News