ഓണക്കിറ്റ് വിതരണം സെപ്തംബർ ആദ്യവാരം ; 34.29 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം സംസ്ഥാനസർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്തംബർ ആദ്യവാരം ആരംഭിക്കും. മഞ്ഞക്കാർഡുകാർ, ക്ഷേമ സ്ഥാപനങ്ങളിലുള്ളവർ, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതപ്രദേശത്തെ റേഷൻ കാർഡുടമകൾ എന്നിവർക്ക് സൗജന്യമായി ഓണക്കിറ്റ് നൽകാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. റേഷൻകടകൾ മുഖേനയായിരിക്കും വിതരണം.ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. 13 ഇന സാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടുന്നതാണ് കിറ്റ്. വിതരണോദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. Read on deshabhimani.com