"ഒരു സ്‌കൂൾ ഒരു ഗെയിം പദ്ധതി'ക്ക് നാളെ തുടക്കം

പ്രതീകാത്മകചിത്രം


തിരുവനന്തപുരം > കായികവകുപ്പിന്റെ ഒരു സ്‌കൂൾ ഒരു ഗെയിം പദ്ധതിയ്ക്ക് ബുധനാഴ്ച തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ തുടക്കമാകും. പദ്ധതിയുടെ ഭാഗമായി സ്‌പോർട്‌സ് ബിസിനസ് രംഗത്തെ പ്രമുഖരായ ഡെക്കാത്ത്‌ലണുമായി സഹകരിച്ചുള്ള സ്‌പോർട്‌സ് കിറ്റ് വിതരണ ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  അദ്ധ്യക്ഷനാകും. ജനുവരിയിൽ നടന്ന കായിക ഉച്ചകോടിയിൽ ഡെക്കാത്ത്‌ലണുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സ്‌പോർട്‌സ് കിറ്റ് വിതരണം. തെരഞ്ഞെടുത്ത സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒരു കായിക ഇനം നിശ്ചയിച്ച് ആവശ്യമായ കായികോപകരണങ്ങൾ നൽകുകയാണ് പദ്ധതിയിൽ. കായികമേഖലയിൽ മികവ് കാണിക്കുന്ന 80 സ്‌കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. Read on deshabhimani.com

Related News