തുറന്നു, സ്വപ്‌നമന്ദിരങ്ങൾ



തൃപ്പൂണിത്തുറ കിഫ്‌ബിയുടെ കരുത്തിൽ ജില്ലയിൽ പടുത്തുയർത്തിയ രണ്ട്‌ സ്‌കൂൾമന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്താകെ 30 സ്‌കൂൾ കെട്ടിടങ്ങളാണ്‌ നാടിന്‌ സമർപ്പിച്ചത്‌. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 12 പുതിയ കെട്ടിടത്തിന്‌ തറക്കല്ലിടുകയും ചെയ്‌തു. ചോറ്റാനിക്കര ഗവ. ജിവിഎച്ച്‌എസ്‌എസിലെ ഉദ്‌ഘാടനച്ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. അനൂപ് ജേക്കബ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഡ്വ. എൽസി ജോർജ്, എം ജെ ജോമി, എം ആർ രാജേഷ്, എൽദോ ടോം പോൾ, ലത ഭാസി, ടി എസ് ദേവിക, കെ എസ് സജീവ്, ജൂലിയറ്റ് ബേബി, പ്രിൻസിപ്പൽ എ രേഖ, പ്രധാനാധ്യാപിക പി ആർ ബിന്ദുമോൾ, കെ ബി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഉദ്‌ഘാടനത്തിൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. കെ ബാബു എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ കെ പ്രദീപ് കുമാർ, ഡാൽമിയ തങ്കപ്പൻ, ജയ പരമേശ്വരൻ, ദീപ്‌തി സുമേഷ്, സി എ ബെന്നി, ശ്രീലത മധുസൂദനൻ, നിമ്മി രഞ്ജിത്, കെ എൽ രമേഷ് ബാബു, പി കെ സുഭാഷ്, പ്രധാനാധ്യാപിക പി വി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സർക്കാരി​ന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മന്ദിരങ്ങൾ നിർമിച്ചത്‌. ഒരുകോടി രൂപവീതമാണ്‌ കിഫ്‌ബിയിൽ അനുവദിച്ചത്‌. ആധുനിക ലാബ് സൗകര്യങ്ങളോടുകൂടിയ ക്ലാസ്‌മുറികൾ, ശുചിമുറികൾ എന്നിവയുണ്ട്‌. Read on deshabhimani.com

Related News