സനു ജീവിക്കും 
പ്രവാസലോകത്ത്‌ ; 
അവയവങ്ങൾ അബുദാബിയിൽ 
ദാനംചെയ്‌തു



അഞ്ചാലുംമൂട് പ്രവാസജീവിതത്തിനിടയിൽ മരണം കവർന്നെങ്കിലും സനു ഇനിയും പലരിലൂടെ ജീവിക്കും. കഴിഞ്ഞ തിങ്കളാഴ്ച അബുദാബിയിൽ മരിച്ച മതിലിൽ കൊച്ചുതൊടിയിൽ മിന്നാരത്തിൽ സനു ക്രിസ്റ്റോ(46)യാണ് അവയവദാനത്തിലൂടെ പ്രവാസി മലയാളികളുടെ മാനവികത അടയാളപ്പെടുത്തിയത്. മസ്തിഷ്കമരണം സംഭവിച്ച സനു ക്രിസ്റ്റോയുടെ അവയവങ്ങൾ ദാനംചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഎഇ മന്ത്രാലയം ഭാര്യ പ്രിയദർശിനി (ഷൈനി)യുമായി  ബന്ധപ്പെടുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും പ്രിയപ്പെട്ടവന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിച്ചിരിക്കട്ടെ എന്നു തീരുമാനിച്ച്‌ പ്രിയദർശിനിയും മക്കളായ നയറ, നെലീസ, എലീസ എന്നിവരും മാതൃകയായി. തിങ്കൾ രാവിലെ സനു താമസസ്ഥലത്തുനിന്ന് ഓഫീസിലേക്കു പോകാൻ ഇറങ്ങുമ്പോഴാണ്‌ സ്ട്രോക്ക് ഉണ്ടായത്‌. ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. അബുദബി ഷെയ്ഖ് ഷാഖ് ബൗട്ട് മെഡിക്കൽ സിറ്റി ആശുപത്രിയിലാണ്‌ അവയവദാനം നടന്നത്. 20 വർഷത്തിലേറെയായി സനു പ്രവാസിയാണ്. ചൊവ്വ ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് കടവൂർ സെന്റ് കസ്മീർ ചർച്ചിൽ സംസ്കരിച്ചു. Read on deshabhimani.com

Related News