കോൺഗ്രസിൽ പലരും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം കോൺഗ്രസ് നേതൃത്വത്തിലെ പലരും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് എൽഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിയെന്ന് തെളിയിക്കുന്ന തരത്തിൽ കോൺഗ്രസിനകത്തുനിന്നുതന്നെ അഭിപ്രയങ്ങൾ ഉയരുകയാണ്. കോൺഗ്രസിൽനിന്ന് നിരവധി നേതാക്കൾ ബിജെപിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ അവരേക്കാൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപകടകാരികളാണ് കോൺഗ്രസിൽനിന്നുകൊണ്ട് ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവടക്കമുള്ളവരെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. Read on deshabhimani.com