ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ പി പടനായർ അന്തരിച്ചു



പെരുമ്പാവൂർ > ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവ്‌ വളയൻചിറങ്ങരയിലെ കെ പി പടനായർ (കെ പത്മനാഭൻ പടനായർ, 97) അന്തരിച്ചു. അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ കുന്നത്തുനാട്‌ താലൂക്ക്‌ ഭാരവാഹിയും, കർഷകസംഘം ജില്ലാ നേതാവുമായിരുന്നു. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിൽ കുറച്ചു കാലം അധ്യാപകനായിരുന്നു. പിന്നീട്‌ റൂർക്കല സ്റ്റീൽ പ്ലാൻ്റ് ജീവനക്കാരനായി ട്രേഡ് യൂണിയൻ രംഗത്ത്‌ സജീവമായി. പി ഗോവിന്ദപിള്ള, സി എ വർഗീസ്‌, പി എൻ കൃഷ്‌ണൻ നായർ, പി കെ ഗോപാലൻ നായർ തുടങ്ങിയവരോടൊപ്പം നിരവധി സമരപോരാട്ടങ്ങളിൽ പങ്കാളിയായി. വൈകീട്ട് 4 മുതൽ വി എൻ കേശവപിള്ള സ്‌മാരക വായനശാലയിൽ പൊതുദർശനം. സംസ്‌കാരം വൈകീട്ട് അഞ്ചിന്‌ വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: പരേതനായ പി മധുസൂദനൻ (കവി, റിട്ട. എച്ച് എം ശ്രീമൂലനഗരം എച്ച് എച്ച് എസ്), പി രാജൻ, പി സുധ ( റബർ ബോർഡ് ഡയറക്‌ടർ). മരുമക്കൾ: ശ്രീകല എം, സലില രാജൻ, രഞ്ജിത്ത് ആർ. Read on deshabhimani.com

Related News