വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിനെതിരെ ലീഗ്‌ നിയമനടപടിയെടുക്കും : പി എം എ സലാം



  മലപ്പുറം > വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ മുസ്ലീം സമുദായത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങൾ നടത്തിയവർക്കെതിരെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാൻ തയാറായില്ല. ദേവസ്വം ബോർഡ് നിയമനം പി എസ് സി വിടുന്നില്ല. ദേവസ്വത്തിൽ ഉണ്ടാക്കിയതുപോലെ വഖഫിലും പ്രത്യക റിക്രൂട്ടിങ് ഏജൻസിയെ നിയമിക്കണം.   നിയമം പിഎസ്സിക്ക് വിടുമ്പോൾ ഉദ്യോഗസ്ഥർ മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യും. മുസ്ലീം വിഭാഗത്തെ തകർക്കാൻ എ കെ ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നു. സംഘപരിവാർ പോലും കാണിക്കാത്ത ക്രൂരത മുസ്ലീങ്ങളോട് ചെയ്യുന്നു. എല്ലാ മുസ്ലീം സംഘടനകളുമായി ചർച്ച ചെയ്‌ത്‌ ഉചിത തീരുമാനമെടുക്കും. മുസ്ലിം ലീഗ് നേതൃസമതി 22 ന് കോഴിക്കോട് യോഗം ചേരുമെന്നും പിഎംഎ സലാം പറഞ്ഞു. Read on deshabhimani.com

Related News