മാർക്ക് ലിസ്റ്റ് വിവാദം; ആർക്കിയോളജി വിഭാ​ഗം കോഓർഡിനേറ്റർക്കെതിരെ നടപടിക്ക് ശുപാർശ

ഡോ. വിനോദ് കുമാർ


കൊച്ചി > വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളേജ് ആർക്കിയോളജി വിഭാ​ഗം കോ ഓർഡിനേറ്റർക്കെതിരെ നടപടിക്ക് ശുപാർശ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി. കോ ഓർഡിനേറ്റർ വിനോദ് കുമാറിനെതിരെ നടപടിയെടുക്കാൻ പരാതി പരിഹാര സെല്ലാണ് ശുപാർശ ചെയ്‌തത്. കോ ഓർഡിനേറ്റർ പദവിയിൽ നിന്ന് ഡോ വിനോദ് കുമാറിനെ മാറ്റും.   വിനോദ് കുമാർ ​ഗൂഢാലോചന നടത്തിയെന്ന് ആർഷോ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടിയെടുക്കാൻ സെൽ ശുപാർശ ചെയ്‌തത്. Read on deshabhimani.com

Related News