ആർഎസ്‌എസ്‌ 
ബന്ധം 
കോൺഗ്രസിന്‌ : 
പി നന്ദകുമാർ



തിരുവനന്തപുരം ജനസംഘത്തിന്റെ മുദ്രാവാക്യം ഏറ്റെടുത്ത്‌ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സമരം നടത്തിയ കോൺഗ്രസിനാണ്‌ സംഘപരിവാർ ബന്ധമെന്ന്‌ പി നന്ദകുമാർ. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം രൂപീകരണ സമയത്ത്‌ ‘ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ എന്തിനാണ്‌ ഒരു ജില്ലയുണ്ടാക്കുന്നത്‌’ എന്നാണ്‌, കരുണാകരൻ നിയമസഭയിൽ ചോദിച്ചത്‌. 1960 മുതൽ ബിജെപി, കോൺഗ്രസ്‌ കൂട്ടുകെട്ടുണ്ട്‌. 1960ൽ ഇഎംഎസിനെതിരെ പട്ടാമ്പിയിൽ മത്സരിച്ചത്‌ സംഘപരിവാറും കോൺഗ്രസും ഒരുമിച്ചാണ്‌. ബേപ്പൂർ മോഡൽ കേരളം മറന്നിട്ടില്ല. മുൻ ഡിജിപി സെൻകുമാറിനെ പിന്തുണച്ചത്‌ യുഡിഎഫ്‌ ആണ്‌. ഇപ്പോൾ ലീഗിന്റെ രാജ്യസഭാംഗമായ ഹാരിസ്‌ ബീരാനാണ്‌ സെൻകുമാറിനുവേണ്ടി വാദിച്ച്‌ ഡിജിപി കസേരയിൽ തിരിച്ചെത്തിച്ചത്‌. പ്രവീൺ തൊഗാഡിയക്കെതിരായ കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി സർക്കാരാണ്‌. എബിവിപി നേതാവിന്‌ ജോലി കിട്ടാൻ കേസ്‌ പിൻവലിച്ചുനൽകിയതും യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News