ലോറി വിദ്യാര്‍ഥികള്‍ക്ക് മുകളിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് ദാരുണാന്ത്യം



പാലക്കാട് > പാലക്കാട് പനയ്യംപാടത്ത് ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥികൾ മരിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാര്‍ക്കാട് തച്ചംപാറയിലാണ് അപകടം.  ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്‌. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ലോറിയാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. 3.30 കഴിഞ്ഞാണ് അപകടമുണ്ടാകുന്നത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി  പിന്നീട് മറിയുകയായിരുന്നു.  ഉടന്‍ തന്നെ ആളുകള്‍ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ ലോറിക്കടിയില്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി . ഏറെ പണിപ്പെട്ട് രണ്ട് പേരെ ആദ്യം പുറത്തെടുത്തു മൂന്നാമത്തെ കുട്ടിയെയും ആശുപത്രിയിലേക്കെത്തിച്ചിരുന്നു. ഇസാഫ്, മദേഴ്‌സ് എന്നീ ആശുപത്രിയിലേക്കാണ് കുട്ടികളെ എത്തിച്ചത്. ആരും വാഹനത്തിനടിയില്‍ ഇല്ല എന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്‌. Read on deshabhimani.com

Related News