പനയംപാടം അപകടം: ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി
പാലക്കാട് > പാലക്കാട് പനയംപാടത്ത് നാല് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് സംയുക്ത സുരക്ഷാ പരിശോധന നടത്തിയത്. വൈകിട്ട് മൂന്നു മണിക്കാണ് പരിശോധന ആരംഭിച്ചത്. അപകടമുണ്ടായ സ്ഥലം മുതൽ ദുബായ് കുന്ന് വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി. മേഖലയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി വരികയാണ്'. ആക്ഷന്‍ പ്ലാന്‍ പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തലത്തിലുളള തീരുമാനങ്ങള്‍ കൂടി കൈകൊണ്ട് കൊണ്ട് പ്ലാൻ നടപ്പാക്കും. Read on deshabhimani.com