പാലക്കാട് മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്ററുകൾ സ്ഥാപിക്കുവാൻ അനുമതി



പാലക്കാട്‌> പാലക്കാട്  ഗവ. മെഡിക്കൽ കോളേജിൽ 12 മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി. 32,41,83,104 രൂപയുടെ പ്രവൃത്തികൾക്കാണു ഭരണാനുമതി നൽകിയത് .  പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.  പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണതയിലേക്കെത്തുന്നതിനുള്ള  ഒരു പ്രധാന ചുവടുവെപ്പാണ് ഓപ്പറേഷൻ തീയേറ്ററുകളുടെ  സ്ഥാപനം. ജനുവരി മാസത്തോടെ മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യന്റ്‌ ചികിത്സാ  സംവിധാനം ഒരുക്കുവാൻ മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. മാർച്ച് മാസത്തോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണതയിലെത്തിക്കുവാനാണ് സർക്കാർ പരിശ്രമിക്കുന്നത് Read on deshabhimani.com

Related News