ത്രിതല പഞ്ചായത്തുകള്‍ക്ക് 267 കോടി രൂപ കൂടി അനുവദിച്ചു



തിരുവനന്തപുരം>  സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്ക് 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഉപാധിരഹിത ബേസിക് ഗ്രാന്റാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 6517 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയത്.   Read on deshabhimani.com

Related News