പാണിയേലി പോര് ഇനി ഹരിത ടൂറിസ്റ്റ് കേന്ദ്രം



പെരുമ്പാവൂർ> വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പാണിയേലിപ്പോരിനെ ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യപിച്ചു. വനത്തിന് നടുവിലൂടെ ഒഴുകുന്ന പെരിയാറിന്റെ മനോഹരദൃശ്യങ്ങളും വെള്ളച്ചാട്ടവും ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകളെ ഹരിത പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനാണ് പ്രഖ്യാപനം. ഹരിത കേരള മിഷൻ, വേങ്ങൂർ പഞ്ചായത്ത്, ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ മെഗാ ക്ലീൻ ഡ്രൈവ്, വനസംരക്ഷണസമിതി അംഗങ്ങൾക്കും ഗാർഡുകൾക്കും ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ശുചിമുറി, മിനി എംസിഎഫ്, ബോട്ടിൽ ബൂത്തുകൾ, സെക്യൂരിറ്റി കാമറകൾ തുടങ്ങിയ സജ്ജമാക്കി. വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. എൽദോസ്  കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ്,   സിസിഎഫ് ആർ ആടലരശൻ, മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ടാനി തോമസ്, ഹരിത കേരള മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News