കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ



കോഴിക്കോട്> കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ കാലോടെയോടെയായിരുന്നു സംഭവം. വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത്. തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. Read on deshabhimani.com

Related News