ഉറക്കക്ഷീണവും അമിതവേഗവും
കാരണമായി



കോന്നി ഉറക്കക്ഷീണവും അമിതവേഗവും കോന്നി  അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും  പ്രാഥമിക നിഗമനം. കാറിനെ ഇടിക്കാതിരിക്കാൻ എതിരെ വന്ന തീർഥാടകരുടെ വാഹനം പരമാവധി ഇടതുവശത്തേക്ക് ചേർന്നായിരുന്നു.   കാറോടിച്ചയാൾ  മയങ്ങി പോയതാകാനാണ് സാധ്യതയെന്നും  പൊലീസ്‌ കരുതുന്നു.  ഉറക്കത്തിൽ കാലറിയാതെ ആക്സിലേറ്ററില്‍  ചവിട്ടി  വാഹനം അമിതവേഗത്തിൽ എതിര്‍ദിശയിലേക്ക് തെന്നി മാറുകയായിരുന്നു. കാറിന്റെ  മുന്നി
ലെ എൻജിൻ പുറകുവശത്തേക്ക് എത്തിയത് വാഹനത്തിന്റെ വേ​ഗവും ഇടിയുടെ ആഘാതത്തിന്റെയും തോത് വ്യക്തമാക്കുന്നു. വാഹനം ഓടിച്ച ബിജുവിന്റെ കാലില്‍ എട്ടോളം പൊട്ടലുണ്ട്. 2013 മോഡല്‍ സ്വിഫ്റ്റ് കാറിന് എയര്‍ബാ​ഗും ഇല്ലായിരുന്നു. Read on deshabhimani.com

Related News