എല്‍ഡിഎഫ് പിന്തുണ: പാവറട്ടി പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വിജയം



പാവറട്ടി>  പാവറട്ടി പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എം എം റെജീന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  സ്ഥാനാര്‍ഥി സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന്  ഇലക്ഷനില്‍ നിന്നും യുഡിഎഫ് വിട്ടുനില്‍ക്കുകയായിരുന്നു.   വിമല സേതുമാധവന് പകരം പന്ത്രണ്ടാം വാര്‍ഡ് അംഗം സുനിതാ രാജുവിനെ  നിര്‍ത്തണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായി വാദിച്ചപ്പോള്‍ മറുവിഭാഗം എതിര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയില്ലെങ്കില്‍ തങ്ങളും പങ്കെടുക്കുന്നില്ലെന്ന് എസ്ഡിപിഐയും തീരുമാനിച്ചു. ബിജെപി പ്രതിനിധിയും വിട്ടു നിന്നു.     Read on deshabhimani.com

Related News