പി സി ജോര്‍ജിനെ അല്‍പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും



തിരുവനന്തപുരം> മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ അല്‍പ്പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അതേസമയം ജോര്‍ജിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌  കോടതി ബുധനാഴ്‌ച ജോർജിന്റെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി എ ആർ ക്യാമ്പിലെത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വെണ്ണല കേസിൽ ഹാജരാകാൻ പാലാരിവട്ടം പൊലീസ്‌ സ്റ്റേഷനിൽ എത്തിയ ജോർജിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. 4.20ന്‌ എആർ ക്യാമ്പിലേക്ക്‌ മാറ്റി. അര്‍ദ്ധരാത്രി 12.35 ഓടെയാണ്  ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി  കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. Read on deshabhimani.com

Related News