പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം



കോട്ടയം>  വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസാണ് നോട്ടീസ് അയച്ചത്. ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജിനോട് കഴിഞ്ഞ മാസം 29 ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന  ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.   Read on deshabhimani.com

Related News