കെട്ടിത്തിന്റെ ചില്ലുപാളി തകർന്നുവീണ് കാൽനടയാത്രക്കാരന് പരിക്ക്



തൃശൂർ > കെട്ടിടത്തിന്റെ ചില്ല് തകർന്നുവീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു. തൃശൂർ സ്വരാജ് റൗണ്ടിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി ​ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് സമീപത്തെ കടയുടെ ഒന്നാം നിലയിൽ നിന്നും ചില്ലുപാളി ഇളകി വീഴുകയായിരുന്നു. കെട്ടിടം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കാലപ്പഴക്കം വന്ന ചില്ലാണ് തകർന്നു വീണത്. ​ഗോപാലകൃഷ്ണനെ പ്രദേശവാസികളും ഓട്ടോ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പൊലീസെത്തി ഫുട്പാത്ത് അടച്ചു. കടയിലെ മറ്റ് ചില്ലുപാളികൾ കൂടി മാറ്റാൻ നിർദേശം നൽകിയതായും പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News