തദ്ദേശജനതയുടെ സുസ്ഥിരവികസനം ലക്ഷ്യം : മുഖ്യമന്ത്രി
പാലോട് തദ്ദേശീയജനതയുടെ വെല്ലുവിളികൾ മറികടക്കാനും വികസനനേട്ടങ്ങൾ അവരിൽ എത്തിക്കാനും സംസ്ഥാന സർക്കാർ നിരവധി പദ്ധതികളിലൂടെ ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശീയജനതയുടെ അന്തർദേശീയ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണംകൂടി ഉറപ്പാക്കി, തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 1.45 ശതമാനമുള്ള തദ്ദേശീയ ജനതയ്‌ക്കുവേണ്ടി ബജറ്റ് വിഹിതത്തിന്റെ മൂന്നുശതമാനമാണ് നീക്കിവച്ചിരിക്കുന്നത്. ഇതിലൂടെ സർക്കാരിന്റെ കരുതൽ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് സി പി കാർത്തിക, പട്ടികജാതി –-പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ രേണുരാജ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com