നാടിന്റെ യഥാർഥ സത്തയെ സംരക്ഷിക്കണം ; ക്രിസ്‌മസ്‌ ആശംസിച്ച്‌ മുഖ്യമന്ത്രി



തിരുവനന്തപുരം മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല, മറിച്ച്  മാനവികതയുടെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. യേശു ക്രിസ്‌തുവിന്റെ ജന്മദിനം ഈ സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്നും അദ്ദേഹം ക്രിസ്‌മസ്‌ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷതയെ ദുർബലപ്പെടുത്താൻ ചില ക്ഷുദ്രവർഗീയശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞദിവസം ക്രിസ്‌മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ അതിലേക്കാണ് വിരൽചൂണ്ടുന്നത്.  മലയാളികൾക്ക്‌ അപമാനമായ ഈ സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാർഥ സത്തയെ സംരക്ഷിക്കാനുമാകണം.  യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകനന്മയ്‌ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളെ വെറുപ്പിന്റെ സങ്കുചിത ചിന്താഗതികളാക്കുന്ന വർഗീയശക്തികളെ കേരളത്തിന്റെ പടിക്കു പുറത്തുനിർത്തണം –- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News