മിനുട്‌സ്‌ ചോർത്തി; പി എം എ സലാമിനെതിരെ ആരോപണവുമായി എംഎസ്‌എഫ്‌ തിരുത്തൽ വിഭാഗം



കോഴിക്കോട്‌ > മുസ്ലിംലീഗ് യോഗത്തിലെ മിനുട്സ് വരെ ചോർത്തുന്ന തരംതാണ പ്രവൃത്തിയാണ്‌ ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം നടത്തിയതെന്ന്‌ എംഎസ്‌എഫിലെ തിരുത്തൽ വിഭാഗം. ഹരിത വിവാദത്തിൽ, മുതിർന്ന നേതാവ്‌ ഇ ടി മുഹമ്മദ്‌ ബഷീറിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞുവെന്നും ഇവർ അവകാശപ്പെട്ടു. പി എം എ സലാം  ജനറൽ സെക്രട്ടറിയായശേഷമാണ് പാർടി കാര്യങ്ങൾ ചോരാൻ തുടങ്ങിയതെന്നും എംഎസ്‌എഫ്‌ മുൻ നേതാക്കളായ ലത്തീഫ് തുറയൂർ, പി പി ഷൈജൽ, ഫവാസ് എന്നിവർ മാധ്യമങ്ങളോട്‌ പറഞ്ഞു.ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്ന വിവരങ്ങളടങ്ങുന്ന  ഇ ടിയുടെ ഫോൺ സംഭാഷണം  കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്.  വിഷയം സങ്കീർണമാക്കിയതും എംഎസ്എഫിൽ പ്രശ്‌ന‌‌ങ്ങൾ സൃഷ്‌ടിച്ചതും സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണെന്ന്‌ സംഭാഷണത്തിലുണ്ട്‌. ഇതോടെ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് എംഎസ്എഫ് തിരുത്തൽ നേതാക്കൾ പറഞ്ഞു ഇ ടി മുഹമ്മദ്‌ ബഷീറിന്റെ ഫോൺ സംഭാഷണം വർഷങ്ങൾക്കുമുമ്പുള്ളതാണെന്ന് പറഞ്ഞ് സലാം പ്രവർത്തകരെ വീണ്ടും വഞ്ചിക്കുകയാണെന്നും ലീഗിൽ തിരുത്തൽ ശക്തികളായി സജീവമായി മുന്നോട്ടുപോകുമെന്നും ഇവർ പറഞ്ഞു. Read on deshabhimani.com

Related News