പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 25 വർഷം കഠിന തടവ്



നെയ്യാറ്റിൻകര> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 25 വർഷം കഠിന തടവും  4,10,000 രൂപ പിഴയും. ഒറ്റശേഖരമംഗലം പ്ലാമ്പഴിന്തി പാലുകോണം വീട്ടിൽ പ്രശാന്ത് (36)നെയാണ്നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ പ്രസന്ന  ശിക്ഷിച്ചത്.   വിദ്യർഥിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. ആര്യങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എൻ ജിജി, ജെ മോഹൻദാസ്, പിഎം രവിന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്  വിനോദ് ഹാജരായി. Read on deshabhimani.com

Related News