പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം> പോക്സോ കേസ് പ്രതിയെ കിളിമാനൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ കോട്ടുക്കൽ സ്വദേശി മണിരാജൻ (63)നെയാണ് മരിച്ച നിലയിൽ കണ്ടത്. എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ഇയാൾ. കിളിമാനൂര്‍ അടയണ്‍- വെയ്റ്റിംഗ് ഷെഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കച്ചവടത്തിന് വന്ന സ്ത്രീയാണ് പുറമ്പോക്ക് ഷെഡില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആറ് മാസം മുൻപ് എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന മണിരാജന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ഇയാൾ വീട്ടിലേക്ക് എത്തിയിരുന്നില്ല.കിളിമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു   Read on deshabhimani.com

Related News