പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡുപയോ​ഗിച്ചാൽ കർശന നടപടി



തിരുവനന്തപുരം > ഈ മാസം 19ന് നടക്കുന്ന തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി തങ്ങളോട് അനുഭാവമുള്ള ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകൾ എത്തിച്ചു നൽകുന്നതായി പരാതി.  സംഘത്തിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട് തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റുന്നതിന് പകരം സംഘത്തിൽ വരാതെ 6 ബി രജിസ്റ്ററിൽ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് അവരുടെ യൂണിറ്റുകളിലും വീടുകളിലും തിരിച്ചറിയൽ കാർഡുകൾ എത്തിച്ച് നിലവിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായി പൊലീസ് സംഘടനകൾ ആരോപിച്ചു.   പാനലിലെ സ്ഥാനാർത്ഥികൾ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനും, ഡിജിപിക്കും,കമ്മീഷണർക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർക്ക് ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് 16-10-2024 ൽ സംഘത്തിലെ 6 ബി രജിസ്റ്ററുകൾ തെരഞ്ഞെടുപ്പ് വരണാധികാരി സീൽ ചെയ്യുകയുണ്ടായി. സംഘത്തിൽ എത്താതെ ലഭിച്ച തിരിച്ചറിയൽ കാർഡുമായി വോട്ട് ചെയ്യാൻ എത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു Read on deshabhimani.com

Related News