പൂരം കലക്കിയത്‌ 
പ്രതിപക്ഷ നേതാവിന്റെ അറിവോടെ: 
പി വി അൻവർ



മലപ്പുറം > എഡിജിപി എം ആർ അജിത്‌കുമാറും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുണ്ടായ ഗൂഢാലോചനയിലാണ്‌ തൃശൂർ പൂരം കലക്കിയതെന്ന്‌ പി വി അൻവർ എംഎൽഎ. പ്രത്യേക അന്വേഷക സംഘത്തിന്‌ മൊഴിനൽകിയശേഷം വാർത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ സമ്മാനമായാണ്‌ ബിജെപിക്ക്‌ തൃശൂർ ലോക്‌സഭാ സീറ്റ്‌ ലഭിച്ചത്‌. അന്വേഷക സംഘത്തിന്‌ വിശദമായ മൊഴി നൽകിയിട്ടുണ്ട്‌. നേരത്തെ പുറത്തുവിട്ട മൂന്ന്‌ ഓഡിയോ ക്ലിപ്പ്‌ ഉൾപ്പെടെ നാല്‌ ഓഡിയോ ക്ലിപ്പുകളും  കൈമാറിയെന്നും പി വി അൻവർ പറഞ്ഞു. Read on deshabhimani.com

Related News