വയനാടിനായി പോർക്ക് ചലഞ്ച്; 517 കിലോ മാംസം വിറ്റ് ഡിവൈഎഫ്ഐ



കോതമംഗലം > വയനാട് ദുരിതബാധിതര്‍ക്ക് 25 വീടുകള്‍ നിര്‍മിക്കുന്നതിന്റെ ധനസമാഹരണത്തിനായി പോര്‍ക്ക് ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. 517 കിലോ മാംസം വിറ്റു. ചെലവ് കഴിഞ്ഞ് ലഭിച്ച 50,000 രൂപ വീടുനിര്‍മാണ ഫണ്ടിലേക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത് ആദ്യവില്‍പ്പന നടത്തി. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, ട്രഷറര്‍ കെ പി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News