നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തീകരിച്ചു



മലപ്പുറം> വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു.   നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയുമാണ്‌  പോസ്റ്റ്‌ മോർട്ടം നടപടികൾ പൂർത്തീകരിച്ചത്‌ .32 മൃതദേഹങ്ങളുടെയും 25 ശരീര ഭാഗങ്ങളുടെയും പോസ്റ്റ്‌മോർട്ടമാണ് പൂർത്തിയായത്. ചൊവ്വാഴ്ച  ഉച്ചയോടെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെയും തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്.വയനാട്മേപ്പാടി സിയാ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹാ ഫാത്തിമ (14) എന്നിവരെയാണ് ഇതുവരെ തിരച്ചറിഞ്ഞത്. ഇവരെ ബന്ധുക്കൾ  ഏറ്റുവാങ്ങി .അതിനിടെ ചാലിയാറിലെ പനങ്കയം കടവിൽ നിന്ന് ലഭിച്ച രണ്ട് മൃതദേഹങ്ങൾ  ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബന്ധുക്കളെ തിരിച്ചറിയാനായി വയനാട്ടിൽ നിന്ന് നിരവധി പേർ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തുന്നുണ്ട്. അതേ സമയം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യക്കാരെ മാത്രമാണ് ആശുപത്രി കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നത്. Read on deshabhimani.com

Related News