വനിത ലീഗ് സംസ്ഥാന ട്രഷറർ പി പി നസീമ അന്തരിച്ചു



കാഞ്ഞങ്ങാട് > വനിത ലീഗ് സംസ്ഥാന ട്രഷററും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അജാനൂര്‍ കൊളവയലില്‍ താമസിക്കുന്ന പി പി നസീമ(49) അന്തരിച്ചു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) വനിത വിംഗ് സംസ്ഥാന ചെയര്‍ പേഴ്‌സൺ, എസ്ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, വനിതാ ലീഗ് പഞ്ചായത്ത്,നിയോജക മണ്ഡലം ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രെട്ടറി, സംസ്ഥാന വനിത ലീഗ് വൈസ് പ്രസിഡന്റ് പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ 4 തവണ  പഞ്ചായത്ത് അംഗമായിരുന്നു. കൊളവയലിലെ പരേതരായ കെ വി മുഹമ്മദിന്റെയും പി പി ആയിഷയുടെയും മകളാണ്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പട്ട്‌ള, മക്കള്‍: മുര്‍ഷിദ് മന്‍സൂര്‍, നസ്രീന്‍, മരുമകന്‍: നൗഷാദ് പരയങ്ങാനം, സഹോദരങ്ങള്‍: അബ്ദുല്‍ സലാം, മറിയം, സഫിയ, മൈമുന, നഫീസ, ഫൗസിയ, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ബഷീര്‍ പരേതനായ പി പി കുഞ്ഞബ്ദുല്ല( മാധ്യമ പ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍). Read on deshabhimani.com

Related News