പ്രൗഡായി 
പറക്കാൻ പ്രൈഡ് ; ട്രാൻസ്‌ജെൻഡറുകൾക്ക് ഏവിയേഷൻ മേഖലയിൽ തൊഴിൽ നൽകാൻ സൗജന്യ പരിശീലന പദ്ധതി



തിരുവനന്തപുരം ട്രാൻസ്‌ജെൻഡറുകൾക്ക് ഏവിയേഷൻ മേഖലയിൽ തൊഴിൽ നൽകാൻ സൗജന്യ പരിശീലന പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോളെജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പ്രൈഡ് പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ പരിശീലനം. സർക്കാർ നൽകുന്ന ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽകാർഡ്, സർട്ടിഫിക്കറ്റ് എന്നിവ കൈവശമുള്ളവർക്ക്‌ അപേക്ഷിക്കാം. രണ്ടുമാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ നേടാനാകും. സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപറേഷൻസ്, കാർഗോ ഓപറേഷൻസ് എക്സിക്യുട്ടീവ്, കസ്‌റ്റമർ സർവീസ് ഏജന്റ്‌ തുടങ്ങിയ കോഴ്സിലാണ് പരിശീലനം . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌കോളർഷിപ്പും ലഭിക്കും. അപേക്ഷിക്കുന്നവർക്ക് കോഴ്‌സുകളും തൊഴിൽ സാധ്യതയും വിശദമാക്കുന്ന ഓൺലൈൻ ഓറിയന്റേഷൻ നോളെജ് ഇക്കോണമി മിഷൻ നൽകും. കോഴ്‌സിനൊപ്പം ഇംഗ്ലീഷ് ഭാഷ പരിശീലനം, അടിസ്ഥാന കംപ്യൂട്ടർ പരിശീലനം എന്നിവയും ലഭിക്കും. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസയോഗ്യത. ഉയർന്ന പ്രായപരിധി 27. അപേക്ഷിക്കേണ്ട അവസാനതീയതി  27. അപേക്ഷകർ നോളെജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ രജിസ്‌റ്റർ ചെയ്യണം. ഫോൺ:  8714611479 Read on deshabhimani.com

Related News