ഇങ്ങനെയൊരു തിരുത്തല്‍ ആദ്യമുണ്ടായത് മലയാള സിനിമയിലെന്ന് ചരിത്രം രേഖപ്പെടുത്തും: പൃഥ്വിരാജ്
കൊച്ചി> സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് നടൻ പൃഥ്വിരാജ്. 'ഇങ്ങനെ ഒരു തിരുത്തല്‍, ശരിയായ ദിശയിലേക്കുള്ള ഒരു വഴിമാറ്റിവിടല്‍ ആദ്യം നടന്നത് മലയാള സിനിമയിലെന്ന് ഇന്ത്യന്‍ സിനിമാ മേഖലയുടെ ചരിത്രത്തിൽ രേഖപ്പെടുത്തും. അത് നടന്നത് സിനിമാ മേഖലയില്‍ ആണ് എന്ന് ചരിത്രം ഓര്‍മ്മപ്പെടുത്തും'- പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com