അടിപേടിച്ച്‌ പച്ചബലൂണുമായി ലീഗുകാർ



കൽപ്പറ്റ പ്രിയങ്കഗാന്ധി വധ്രയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനും പച്ചക്കൊടി പടിക്കുപുറത്ത്‌. കൊടിയെടുക്കാതെ വരണമെന്ന്‌ മുസ്ലിംലീഗ്‌ നേതൃത്വം നേരത്തെ തന്നെ അറിയിച്ചതിനാൽ പച്ചബലൂണുകളുമായാണ്‌ പ്രവർത്തകർ കൽപ്പറ്റയിൽ യുഡിഎഫിന്റെ റോഡ്‌ഷോയ്‌ക്ക്‌ എത്തിയത്‌.  ബുധൻ രാവിലെ ഒമ്പതോടെ തന്നെ കൽപ്പറ്റയിലേക്കുള്ള ഗതാഗതം പൂർണമായും തടഞ്ഞതിനാൽ പൊരിവെയിലത്ത്‌ കിലോമീറ്ററുകളോളം നടന്നാണ്‌ ജനങ്ങൾ ആവശ്യങ്ങൾ നിർവഹിച്ചത്‌. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര, ഭർത്താവ്‌ റോബർട്ട്‌ വധ്ര, മക്കൾ കൂടാതെ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരും വരുന്നതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പാർടി പ്രവർത്തകർ എത്തി. കൽപ്പറ്റ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്നാണ്‌ റോഡ്‌ഷോ തുടങ്ങിയത്‌. ദേശീയ മാധ്യമങ്ങൾ എത്തുന്നതിനാൽ പച്ചക്കൊടിക്ക്‌ വിലക്കുണ്ടായിരുന്നു. അതിനാൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലേതുപോലെ പച്ചനിറത്തിലുള്ള ബലൂണുകളായിരുന്നു ലീഗ്‌ പ്രവർത്തകരുടെ കൈകളിൽ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്വീകരണത്തിൽ പച്ചക്കൊടി വീശിയതിന്‌ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ലീഗുകാർക്ക്‌ കോൺഗ്രസുകാരിൽനിന്ന്‌ മർദനമേറ്റിരുന്നു. കൊടി ബലമായി പിടിച്ചുവാങ്ങിയായിരുന്നു അടി.   Read on deshabhimani.com

Related News