കെഎൻടിഇഒ സെക്രട്ടറിയറ്റ് മാര്‍ച്ച്
തിരുവനന്തപുരം എയ്ഡഡ് കോളേജ് സ്കൂൾ മേഖലയിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൻടിഇഒ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയറ്റ് മാർച്ച് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ ഉടൻ അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം –-2020 പിൻവലിക്കുക, മെഡിസെപ് പദ്ധതി കാര്യക്ഷമമാക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന പ്രസിഡന്റ് കെ ഗിരിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ എം ജുനൈദ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി നജീബ്, എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാർ, സംസ്ഥാന ഭാരവാഹികളായ സുനിൽ പി നായർ, വൈ ഒസ്ബോൺ, എൻ പ്രേമരാജൻ, പ്രേംനവാസ്, സജി തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com