പിഎസ്‌സി: 12 തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും



തിരുവനന്തപുരം> 12 തസ്തികയിലേക്ക് പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 244/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) എൻസിഎ ഹിന്ദുനാടാർ (215/2023), കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) എൻസിഎ ഹിന്ദുനാടാർ (491/2023), കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) എൻസിഎ പട്ടികവർഗം, പട്ടികജാതി, എസ്‌സിസിസി (212/2023, 213/2023, 214/2023), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) എൻസിഎ, എസ്‌സിസിസി (610/2023),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) എൻസിഎ ഹിന്ദുനാടാർ, പട്ടികവർഗം (513/2023, 514/2023), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) എൻസിഎ എസ്ഐയുസി നാടാർ, ധീവര, ഈഴവ/തിയ്യ/ബില്ലവ (316/2023, 317/2023, 318/2023), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (306/2023), കാസർകോട്‌ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)എൻസിഎ എസ്‌സിസിസി (744/2023), സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) (260/2023), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (പട്ടികജാതി/വർഗം) (43/2023),കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) ക്വാളിറ്റി കൺട്രോൾ ഓഫീസർ (പാർട്ട് 1 , 155/2022) എന്നീ തസ്‌തികളിലാണ്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (597/2022) തസ്‌തികയുടെ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി) (415/2023), ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ എൻസിഎ എസ്‌സിസിസി (333/2023), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ ഫാം വർക്കർ (പാർട്ട് 1, 2) (ജനറൽ കാറ്റഗറി, മത്സ്യതൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) (55/2022, 56/2022) തസ്‌തികകളിൽ സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News