പുന്നപ്ര വയലാർ വാർഷിക വാരാചരണം: ദീപശിഖാ പ്രയാണം ആരംഭിച്ചു

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ അത് ലറ്റുകൾക്ക് കൈമാറുന്നു. PHOTO: Anand K S


ആലപ്പുഴ > 78-മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ ജി സുധാകരൻ ദീപശിഖ അത്‌ലീറ്റിന്‌ കൈമാറി. ഒമ്പത്‌ മണിക്ക്‌ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ കെ വി ദേവദാസ്‌ ദീപശിഖ അത്‌ലീറ്റിന്‌ കൈമാറും.  വയലാറിലെത്തുന്ന ഇരുദീപശിഖകളും കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. പകൽ മൂന്നിന്‌ വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കും. അഞ്ചിന്‌ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം തുടങ്ങിയവർ സംസാരിക്കും. Read on deshabhimani.com

Related News