പി വി അൻവറിനെ പാർടിയിലെടുക്കില്ലെന്ന് ഡിഎംകെ



ചെന്നൈ > എൽഡിഎഫിൽ നിന്ന്‌ പുറത്ത്‌ പോയ സ്വതന്ത്ര എംഎൽഎ പി വി അൻവറിനെ പാർടിയിലെടുക്കില്ലെന്ന് ഡിഎംകെ. സഖ്യകക്ഷികളിൽ നിന്ന്‌ വരുന്ന വിമതരെ ഉൾക്കൊള്ളാൻ പാർടിക്ക്‌ താത്‌പര്യമില്ല എന്ന്‌ ഡിഎംകെ വക്താവും മുൻ രാജ്യസഭ എംപിയുമായ ടി കെ എസ്‌ ഇളങ്കോവൻ ദ ന്യൂസ്‌ മിനിറ്റിനോട് പറഞ്ഞു. ‘ഡിഎംകെയിൽ ചേരുന്നതിനുള്ള താത്‌പര്യം പി വി അൻവർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന–-ദേശീയ തലങ്ങളിൽ സിപിഐ എമ്മും ഡിഎംകെയും സഖ്യകക്ഷയിൽ പ്രവർത്തിക്കുന്ന സംഘടകളാണ്‌, ഈ സാഹചര്യത്തിൽ സിപിഐ എമ്മിൽ നിന്ന്‌ പുറത്ത്‌ പോയ ഒരാളെ ഡിഎംകെയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല’–- ടി കെ എസ്‌ ഇളങ്കോവൻ വ്യക്തമാക്കി. ഡിഎംകെയോടൊപ്പം സഖ്യം രൂപീകരിക്കുന്നതിനായി അൻവർ തങ്ങളെ സമീപിച്ചതായും ഡിഎംകെ നേതാക്കൾ വ്യക്തമാക്കി. സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട്‌ പി വി അൻവർ തനിക്ക്‌ കത്ത്‌ നൽകിയിരുന്നെന്ന്‌ ഡിഎംകെ കേരള ഘടകം സെക്രട്ടറിയായ എ ആർ മുരുഗേശൻ പറഞ്ഞു. ഈ കത്ത്‌ നേതൃത്വത്തിന്‌ കൈമാറിയതായും അദ്ദേഹം അറിയിച്ചു. Read on deshabhimani.com

Related News