ചോദ്യപേപ്പർ ചോർച്ച; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: എസ്എഫ്ഐ



തിരുവനന്തപുരം > പത്താംക്ലാസ്, പ്ലസ്‌വൺ ക്രിസ്‌മസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തി യൂട്യൂബ് ചാനലുകൾക്കും ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കും നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ എസ്എഫ്ഐ. എസ്എസ്എൽസി ഉൾപ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയിരുന്ന മാഫിയകൾ ഒരുകാലത്തുണ്ടായിരുന്നു. എസ്എഫ്ഐ നടത്തിയ സമരങ്ങളുടെയും ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് അവരെ തുടച്ചുനീക്കിയത്. അവർ പുതിയ രൂപത്തിൽ ഉടലെടുത്തിരിക്കുകയാണെന്ന്‌ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം ആർഷോയും  പറഞ്ഞു. Read on deshabhimani.com

Related News