ക്ഷേമ മന്ദിരത്തിലെ കുട്ടികൾക്ക് ബിരുദ കോഴ്സിന്‌ 
സംവരണം: മന്ത്രി ആർ ബിന്ദു

അഗതി-–-അനാഥ ദിനാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം 
നിർവഹിക്കാനായി കലൂർ റിന്യൂവൽ സെന്ററിൽ എത്തിയ 
മന്ത്രി ആർ ബിന്ദുവിനെ വേദിയിലേക്ക് സ്വീകരിക്കുന്നു


കൊച്ചി ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് ബിരുദ കോഴ്സ്‌ പ്രവേശനത്തിന്‌ സംവരണം ഏർപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. മദർ തെരേസയുടെ ജന്മദിനമായ തിങ്കളാഴ്ച സാമൂഹ്യ ക്ഷേമവകുപ്പും ഓർഫനേജ് കൺട്രോൾ ബോർഡും ചേർന്ന്‌ സംഘടിപ്പിച്ച അഗതി-–-അനാഥ ദിനാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് പ്ലസ് വൺ, ജനറൽ നഴ്സിങ് കോഴ്‌സുകൾക്ക്‌ സംവരണമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തുകൂടി ഇത്‌ ഏർപ്പെടുത്തും. ക്ഷേമ മന്ദിരങ്ങളിലെ വയോജനങ്ങൾക്ക് എന്താഗ്രഹമുണ്ടെങ്കിലും സാമൂഹ്യനീതി വകുപ്പിനെ അറിയിക്കണം. അത്‌ നിറവേറ്റാനുള്ള ബാധ്യത വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അബ്ദുള്ള, ബോർഡ് അംഗം സിസ്റ്റർ മെറിൻ, മെമ്പർ സെക്രട്ടറി എം കെ സിനുകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News