ചാൻസലർ 
കാവിവൽക്കരണ 
അജൻഡകൾക്ക് ബലംപകരുന്നു : ആർ ബിന്ദു



തിരുവനന്തപുരം സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർ നിയമനത്തിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ്  ചാൻസലർ പരിഗണിച്ചതെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാരുമായി കൂടിയാലോചന ഉണ്ടായില്ല.  സർക്കാർ നിർദ്ദേശവും ഹൈക്കോടതി ഉത്തരവിന്റെ അന്തസ്സത്തയും നിരാകരിച്ചാണ് ചാൻസലർ പുതിയ നിയമനം നടത്തിയത്. കേന്ദ്രസർക്കാരിന്റെ കാവിവല്ക്കരണ അജൻഡകൾക്ക് ബലം പകരൽ മാത്രമാണ്ചാൻസലറുടെ ഈ നടപടികൾക്കു പിന്നിൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ മുച്ചൂടും രാഷ്ട്രീയവല്ക്കരിക്കുന്ന ഈ നടപടികൾ നാം നേടിയ നേട്ടങ്ങളെയാകെ പിറകോട്ടടിക്കുന്നതാണ്. ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ സർക്കാർ നിയമപരമായ വഴികളും തേടുമെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News