സംസ്ഥാനത്തെ രണ്ട്‌ ജില്ലകളിൽ കൂടി യെല്ലോ അലർട്ട്‌; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത



തിരുവനന്തപുരം > കേരളത്തിലെ രണ്ട്‌ ജില്ലകളിൽ കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളെ കൂടാതെ പത്തനംതിട്ട, വയനാട് ജില്ലകളിൽ കൂടിയാണ്‌ യെല്ലൊ അലർട്ട്‌. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശനിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. 04/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് 05/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 06/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 07/10/2024 : തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 08/10/2024 : മലപ്പുറം, വയനാട്, കണ്ണൂർ Read on deshabhimani.com

Related News